തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. എല്ലാ എംഎല്‍എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞു.
Most Read: മങ്കി പോക്‌സ്; സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം