തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്‌ഥാനത്തുനിന്ന് സ്വയം രാജിവയ്‌ക്കില്ലെന്ന് കെഎം ഏബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെഎം ഏബ്രഹാം വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം കെഎം ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്‌ഥനായ കണ്ടത്തിൽ മാത്യു എബ്രഹാം എന്ന കെഎം ഏബ്രഹാം വിവിധ പദവികൾക്കൊപ്പം കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനം അനുഷ്‌ഠിക്കുന്നുണ്ട്. 2017 ഡിസംബറിൽ കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച ഇദ്ദേഹം 1982 ബാച്ച് ഐഎഎസിൽ പെട്ടയാളാണ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ അംഗമായിരുന്നപ്പോൾ സഹാറ ഗ്രൂപ്പ് കുംഭകോണം പുറത്തു കൊണ്ടുവന്നതിൽ ഇദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും കെഎം എബ്രഹാം വ്യക്‌തമാക്കി. ഹരജിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കലിനെതിരെയും കടുത്ത ആരോപണമാണ് കെഎം എബ്രഹാം ഉന്നയിച്ചത്. ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കുറിച്ചു.
താന്‍ ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരന്‍ PWD റസ്‌റ്റ് ഹൗസ് ദുരുപയോഗം ചെയ്‌തത് കണ്ടെത്തിയെന്നും സംഭവത്തില്‍ പിഴ ചുമത്തുകയും ചെയ്‌തിരുന്നു. ഈ വൈരാഗ്യമാണ് കേസിന് പിന്നില്‍. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താന്‍ ക്രമക്കേട് കണ്ടെത്തിയ സ്‌ഥാപനത്തിന്റെ മേധാവിയും ഹര്‍ജിക്കാരനൊപ്പം ചേര്‍ന്നുവെന്നും കെഎം എബ്രഹാം പറയുന്നു.
മുന്‍ വിജിലന്‍സ് ഡയറക്‌ടർ ജേക്കബ് തോമസ് നേരത്തെ 20 കോടി തിരിമറി നടത്തിയത് താന്‍ കണ്ടെത്തിയതാണെന്നും താന്‍ കിഫ്ബി സിഇഒ സ്‌ഥാനം രാജിവെച്ചാല്‍ ഇവര്‍ക്ക് വിജയം ഉണ്ടാകുന്ന സ്‌ഥിതി ഉണ്ടാകുമെന്നും കെ എം എബ്രഹാമിന്റെ വിഷുസന്ദേശത്തില്‍ പറയുന്നു.
KERALA | യുഡിഎഫ് പ്രവേശനം; നിലപാട് കടുപ്പിച്ച് പിവി അന്‍വര്‍