അമ്മയുടെ അടുത്തെത്താൻ ഓടി; ബസിന് മുന്നിൽപ്പെട്ട കുഞ്ഞിന് അത്‌ഭുത രക്ഷ

By Senior Reporter, Malabar News
accident news
കുഞ്ഞ് സ്വകാര്യ ബസിന് മുന്നിലേക്ക് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ (Image Courtesy: Mathrubhumi Online)
Ajwa Travels

കോഴിക്കോട്: അമ്മയ്‌ക്കരികിലെത്താൻ റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസിന് മുന്നിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നായിരുന്നു സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി, വാഹനം നിന്ന ഉടൻ റോഡിന് മറുവശത്തുള്ള അമ്മയ്‌ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്.

അപ്രതീക്ഷിതമായി റോഡിന് കുറുകെ കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവർ ഷനോജ് പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതാണ് വൻ ദുരന്തത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുട്ടി സുരക്ഷിതയാണെങ്കിലും ആ നിമിഷത്തിന്റെ ആഘാതത്തിൽ നിന്നും ഡ്രൈവർ ഷനോജ് ഇതുവരെ മുക്‌തനായിട്ടില്ല. മാനസികമായി തളർന്ന ഷനോജിന് പിന്നീട് വാഹനം ഓടിക്കാനായില്ല. റോഡരികിൽ വാഹനമിറങ്ങുമ്പോൾ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന ഓർമപ്പെടുത്തൽ കൂടിയാവുകയാണ് ഈ സംഭവം.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE