മലപ്പുറം: ജില്ലയിൽ 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ചൈല്‍ഡ് മാര്യേജ് ആക്‌ട്, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ പെൺകുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
16 വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്‌തമായത്.
ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് സംഭവം പോലീസിനെയും സിഡബ്‌ളുസിയെയും അറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം.
Most Read: ലോകായുക്‌തയെ ചാപിള്ളയാക്കി, ഇത്രയും നീചമായത് പ്രതീക്ഷിച്ചില്ല; കെ മുരളീധരൻ