തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമ വിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇഡിക്കെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്റെ നിര്‍ദേശമുണ്ട്. കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്കാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
National News: ‘ലവ് ജിഹാദ് ഒരു സാമൂഹിക തിൻമയാണ്, അവസാനിപ്പിക്കും’; കര്‍ണാടക മുഖ്യമന്ത്രി
ബിനീഷിന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിനിടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ബിനീഷിന്റെ ഭാര്യാപിതാവാണ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പരാതി ലഭിച്ചുടന്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും സ്‌ഥലത്തെത്തി. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് കാണിച്ച് കമ്മീഷന്‍ ഇഡിയോട് കുട്ടിയെ കാണണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടപ്പോഴാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്തേക്ക് വിടാന്‍ ഇഡി തയാറായത്.