‘ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടു’; അവകാശ വാദവുമായി ചൈന

ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം സമാധാനമായി പരിഹരിച്ചതിന്റെ ക്രെഡിറ്റ് ലഭിച്ചില്ലെന്ന ട്രംപിന്റെ പരിഭവം തുടരുന്നതിനിടെയാണ് ചൈനയും രംഗത്തെത്തിയിരിക്കുന്നത്.

By Senior Reporter, Malabar News
Chinese Foreign Minister Wang Yi
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
Ajwa Travels

ബെയ്‌ജിങ്‌: ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന അവകാശ വാദവുമായി ചൈന. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ മധ്യസ്‌ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്‌ച ബെയ്‌ജിങ്ങിൽ വെച്ചുനടന്ന രാജ്യാന്തര പരിപാടിയിൽ വെച്ചാണ് മന്ത്രി അവകാശവാദം ഉന്നയിച്ചത്.

ലോകത്താകമാനം സംഘർഷങ്ങളും അസ്‌ഥിരതയും വർധിച്ചുവരികയാണ്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം പ്രാദേശിക യുദ്ധങ്ങളും അതിർത്തി തർക്കങ്ങളും ഏറ്റവും കൂടുതലുണ്ടായ വർഷമാണിത്. രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കാൻ ചൈന വസ്‌തുനിഷ്‌ഠവും നീതിയുക്‌തവുമായ നിലപാടാണ് സ്വീകരിച്ചതെന്ന് വാങ് യി പറഞ്ഞു.

ഇന്ത്യ-പാക്ക് സംഘർഷം, മ്യാൻമറിലെ ആഭ്യന്തര കലാപം, ഇറാൻ ആണവ വിഷയം, പലസ്‌തീൻ-ഇസ്രയേൽ സംഘർഷം, കംബോഡിയ-തായ്‌ലൻഡ് സംഘർഷം ഇവയിലെല്ലാം തങ്ങളാണ് മധ്യസ്‌ഥത വഹിച്ചതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ അവകാശവാദം.

ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം സമാധാനമായി പരിഹരിച്ചതിന്റെ ക്രെഡിറ്റ് ലഭിച്ചില്ലെന്ന ട്രംപിന്റെ പരിഭവം തുടരുന്നതിനിടെയാണ് ചൈനയും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മേയ് 7-10 തീയതികളിൽ ഉണ്ടായ ഇന്ത്യ-പാക്ക് സംഘർഷത്തിൽ പുറത്തുനിന്നുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ വെടിനിർത്തലിലേക്ക് എത്തി എന്ന നിലപാടാണ് ഇന്ത്യ ഇപ്പോഴും സ്വീകരിക്കുന്നത്.

വെടിനിർത്തലിനായി പാക്കിസ്‌ഥാൻ നേരിട്ട് വിളിച്ചു എന്നാണ് പാർലമെന്ററി അടക്കം കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടുള്ളത്. ഇന്ത്യക്കെതിരെ ചൈന പ്രയോഗിച്ച ആയുധങ്ങളിൽ കൂടുതലും ചൈനീസ് നിർമിതമായിരുന്നു. എന്നാൽ ഇവ ഫലപ്രദമായി തടയാനും നാശനഷ്‌ടങ്ങൾ ഉണ്ടാക്കാതെ പ്രതിരോധിക്കാനും ഇന്ത്യക്കായി.

Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE