ബിഎസ്. അനൂപും ആർഎസ്. അരുൺ രാജും യുഡിഎഫ് വിട്ടു; ബിജെപിയിൽ മൽസരിക്കും

സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി വിടാൻ കാരണമെന്നാണ് വിവരം.

By Senior Reporter, Malabar News
bjp
Representational Image
Ajwa Travels

തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം.

ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്‌ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി വിടാൻ കാരണമെന്നാണ് വിവരം. അനൂപിനൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് ആർഎസ്. അരുൺ രാജും ബിജെപിയിൽ അംഗത്വമെടുത്തു.

അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്‌ഥാനാർഥിയാകുമെന്നാണ് വിവരം. തിരുവനന്തപുരത്തെ ബിജെപി സംസ്‌ഥാന കാര്യാലയത്തിൽ വെച്ച് ഇരുവരെയും  സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE