ഇറാഖില്‍ പലായനം ചെയ്‌ത ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ തിരിച്ചെത്തുന്നു

By Desk Reporter, Malabar News
Irakh_Loka jalakam_Malabar news
Ajwa Travels

ബാഗ്ദാദ്: ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖിലെ മൊസൂള്‍ മേഖലയില്‍ നിന്നും പാലായനം ചെയ്‌ത 200 ക്രിസ്‌ത്യന്‍ കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ കുര്‍ദിഷ് സേനയുടെ മേഖലയില്‍ കഴിയുന്ന ക്രിസ്‌ത്യന്‍ കുടുംബങ്ങളെ ഇവരുടെ പ്രദേശത്തേക്ക് തന്നെ എത്തിക്കുന്നു എന്നാണ് ഇറാഖ് ഉദ്യോഗസ്‌ഥര്‍ അറിയിക്കുന്നത്. മൊസൂളിലെ നിനെവ പ്രദേശവാസികളെയാണ് ഇപ്പോള്‍ തിരിച്ചെത്തിക്കുന്നത്.

ക്യാമ്പുകളില്‍ കഴിയുന്ന 15 ദശലക്ഷം ആളുകളെ അവരുടെ യഥാര്‍ഥ പ്രദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന്റെ ഭാഗമായി കിര്‍കുക്, സലാ അല്‍-ദിന്‍, അന്‍ബാന്‍ എന്നീ ഗവര്‍ണറേറ്റുകളിലെ ക്യാമ്പുകള്‍ അടച്ചുപൂട്ടുമെന്ന് ഇറാഖ് കുടിയേറ്റ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ 200 ക്രിസ്‌ത്യന്‍ കുടുംബങ്ങളെ തിരിച്ചയക്കുന്നത്.

അതേസമയം ഈ നടപടിക്കെതിരെ ചില മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പലരുടെയും വീടുകള്‍ പാടേ തകര്‍ന്നതാണെന്നും വെള്ളം, ഇലക്‌ട്രിസിറ്റി തുടങ്ങിയ അടിസ്‌ഥാന ആവശ്യങ്ങള്‍ പോലും നിലവില്‍ ഇല്ലാത്തിടത്താണ് ഇവരെ തിരിച്ച് എത്തിക്കുന്നത് എന്നാണ് യൂറോ- മെഡിറ്ററേനിയന്‍ ഹ്യൂമണ്‍ റൈറ്റ്സ് മോണിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.

2014 ല്‍ ഐഎസ് മൊസൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ 12,000 ത്തോളം ക്രിസ്‌ത്യന്‍ മതസ്‌ഥര്‍ മേഖലയില്‍ നിന്നും പാലായനം ചെയ്‌തെന്നാണ് കണക്ക്. ഐക്യരാഷ്‌ട്ര സഭയുടെ കണക്കുപ്രകാരം ഐഎസ് അധിനവേശം കാരണം 55 ലക്ഷം ഇറാഖി ജനങ്ങള്‍ക്ക് വീടൊഴിഞ്ഞു പോവേണ്ടി വന്നിട്ടുണ്ട്.

Read also:ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതല്‍ മേഖലകളില്‍ സഹകരണം ആവശ്യം’; വിയറ്റ്‌നാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE