‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം

By Staff Reporter, Malabar News
MALABARNEWS-VIETNAM
ഫം സാൻ ചാഹു
Ajwa Travels

ന്യൂഡെൽഹി: ആസിയാൻ രാജ്യങ്ങൾ ഇന്ത്യയെ ഏറ്റവും പ്രധാന പങ്കാളിയായാണ് കാണുന്നതെന്നും കൂടുതൽ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണെന്നും വിയറ്റ്നാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാൻ ഉച്ചകോടിക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് വിയറ്റ്നാമാണ്.

ഇതിന് മുന്നോടിയായാണ് ഇന്ത്യയിലെ വിയറ്റ്നാം പ്രധിനിധിയായ ഫം സാൻ ചാഹു നിലപാട് വ്യക്‌തമാക്കിയത്‌. ഫാർമസ്യൂട്ടിക്കൽ, കണക്റ്റിവിറ്റി എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ ഇന്ത്യ-വിയറ്റ്നാം ഉച്ചകോടി നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓൺലൈൻ വഴിയാകും യോഗം നടക്കുക. മേഖലയിലെ സമാധാനപരമായ സാഹചര്യങ്ങൾ നിലനിർത്താൻ എല്ലാ രാജ്യങ്ങളും അന്താരാഷ്‌ട്ര ധാരണകളും, നിയമങ്ങളും അനുസരിച്ച് മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE