ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍

By News Desk, Malabar News
Ajwa Travels

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ (നാഷണല്‍ കേഡറ്റ് കോപ്‌സ്) പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ വ്യവസ്‌ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്‌തമാക്കിയത്. എന്നാല്‍ ഈ നിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയതു കൊണ്ട് എന്‍സിസിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനി ഹിന ഹനീഫയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതു കൊണ്ട് അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പുറപ്പെടുവിച്ചത്.

Read Also: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനിൽ യുപി സര്‍ക്കാരിന് ഐഎംഎയുടെ കത്ത്

എന്‍സിസിയുടെ 1948 ആക്‌ടിലെ സെക്ഷന്‍ 6 ആണ് ഹിന ചോദ്യം ചെയ്‌തത്‌. സെക്ഷന്‍ 6 പ്രകാരം സ്‍ത്രീകള്‍ക്കോ പുരുഷൻമാര്‍ക്കോ മാത്രമേ എന്‍സിസിയില്‍ പ്രവേശനമുള്ളൂ. ഹിനയുടെ ഹരജിയില്‍ ഈ മാസം 30 വരെ എന്‍സിസിയില്‍ ഒരു സീറ്റ് ഒഴിച്ചിടാന്‍ കോടതി കോളജിനോട് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE