ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ബാഡ്ഗാമിലെ മോച്ചുവയിലാണ് ഏറ്റുമുട്ടലുണ്ടായത്.
എകെ 47 അടക്കമുള്ള തോക്കുകള്‍ പിടിച്ചെടുത്തതായി സേന അറിയിച്ചു.
അതേസമയം കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.
Most Read: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്





































