ന്യൂഡെൽഹി: ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും രണ്ടു ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അബുജമാർഹിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ നിന്നുള്ള സംയുക്ത സേനയാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. ഇതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് എന്നിവർ ഉൾപ്പെടുന്ന സംയുക്ത സൈന്യമാണ് പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി നാരായൺപൂർ ജില്ലയിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മലമ്പ്രദേശമാണ് അഭിജമാർഹ്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്.
Most Read| ജാതിയധിക്ഷേപം നടത്തിയ കേസ്; കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി







































