വയനാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വയനാട്ടില്‍ പോളിംഗ് കഴിഞ്ഞതോടെ ബൂത്തുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വോട്ടെടുപ്പിന് ശേഷം പോളിംഗ് ബൂത്തുകളിലും സമീപ പ്രദേശങ്ങളിലും അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. ഹരിത കേരളത്തിന്റെ കണക്കുകള്‍ പ്രകാരം തിരഞ്ഞെടുപ്പിന് ശേഷം വയനാട്ടില്‍ ആകെ 86 ടണ്‍ മാലിന്യങ്ങള്‍ ഉണ്ടാകും. ഇവയില്‍ 26 ടണ്‍ ബാനറുകളും കൊടിതോരണങ്ങളും, 18 ടണ്‍ പ്ളാസ്റ്റിക് അവശിഷ്ടങ്ങളും ഉള്‍പ്പെടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെയും, ശുചിത്വ-ഹരിത കേരള മിഷന്റെയും നേതൃത്വത്തിലാണ് വയനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്നത്തോടെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യും. കൂടാതെ സ്ഥാനാര്‍ഥികളുടെ ഫ്ളെക്സുകളും, ബാനറുകളും 5 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ ഇവ നീക്കം ചെയ്ത ശേഷം സ്ഥാനാര്‍ഥികളില്‍ നിന്നും ചിലവ് ഈടാക്കും.
മാലിന്യ ശേഖരണത്തിനായി ഓരോ ബൂത്തുകളിലും സജ്ജികരണങ്ങള്‍ ഒരുക്കിയിരുന്നു. കൂടാതെ പ്ളാസ്റ്റിക് വസ്തുക്കള്‍ കഴിവതും ഒഴിവാക്കാന്‍ ഇത്തവണ നിര്‍ദേശം നല്‍കിയിരുന്നു.
Read also : ഭീഷണി ഉണ്ടായെന്ന സ്വപ്നയുടെ ആരോപണം വാസ്തവ വിരുദ്ധം; അന്വേഷണ റിപ്പോര്‍ട്ട്







































