ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ എത്തി. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. അമേരിക്കയിലെ മേയോ ക്ളിനിക്കില്‍ ചികിൽസയ്ക്ക് ശേഷമാണ് അദ്ദേഹം ദുബായില്‍ എത്തിയത്.
രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം ദുബായിലെത്തുന്നത്. മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന് പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഭാര്യ കമലയും ഒപ്പമുണ്ട്.
എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിനം പൂര്‍ണ വിശ്രമമാണ്. ഒന്നാം തീയതി മുതലാണ് യുഎഇയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്.
ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അറബ് ലോകത്തെ നിക്ഷേപക പ്രമുഖരെ അദ്ദേഹം നേരിൽ കാണും. മലയാളി വ്യവസായികളെയും സംരഭകരെയും ലക്ഷ്യമിട്ടുള്ള സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.
അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഏഴാം തീയതി തിരുവനന്തപുരത്ത് മടങ്ങി എത്തിയേക്കുമെന്നാണ് വിവരം.
Most Read: അണ്ടർ 19 ലോകകപ്പ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും ബംഗ്ളാദേശും നേർക്കുനേർ







































