വനിതാ പോലീസുകാരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര

By Team Member, Malabar News
Duty Time Of Women Cops in Maharashtra Decreased
Ajwa Travels

ന്യൂഡെൽഹി: വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര. ഇനിമുതൽ മഹാരാഷ്‌ട്രയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ 8 മണിക്കൂർ മാത്രമാണ് ഡ്യൂട്ടി സമയം. നേരത്തെ ഇത് 12 മണിക്കൂർ ആയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്‌ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ ഡ്യൂട്ടി സമയം 8 മണിക്കൂർ ആയിരിക്കുമെന്ന് ഡിജിപി പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് യൂണിറ്റ് കമാൻഡർമാർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

അതേസമയം അടിയന്തിര സാഹചര്യങ്ങളിലോ, ഉൽസവ വേളകളിലോ അതാത് ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെയോ, ഡെപ്യൂട്ടി കമ്മീഷണർമാരുടെയോ അനുമതിയോടെ വനിതാ ഉദ്യോഗസ്‌ഥരുടെ ഡ്യൂട്ടി സമയം വർധിപ്പിക്കുകയും ചെയ്യാം. സാധാരണയായി സ്‌ത്രീകൾക്കും പുരുഷൻമാർക്കും 12 മണിക്കൂർ വീതമാണ് ഡ്യൂട്ടി സമയം. എന്നാൽ വനിതാ ഉദ്യോഗസ്‌ഥർക്ക് മികച്ച തൊഴിൽ, ജീവിത സാഹചര്യം നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ നടപടി സ്വീകരിച്ചത്.

Read also: പരിയാരം ലോറി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച് സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE