തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ചെയ്തത് വലിയ തെറ്റ് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം സർക്കാർ ഗൗരത്തോടെയാണ് കാണുന്നത്. പാർട്ടി പദവിയിലുള്ളവർ തെറ്റ് ചെയ്താൽ പോലും മൂടിവെക്കുന്ന സംസ്കാരം സിപിഎമ്മിനില്ല. കുറ്റവാളികൾ ഏത് പാർട്ടിയിൽ പെട്ടവരാണെങ്കിലും നടപടിയുണ്ടാകും. സഹകരണ മേഖലയുടെ വിശ്വാസ്യത തകരാതെ കാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ അന്വേഷണം ആദായ നികുതി വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യേക അന്വേഷണ വിഭാഗം പോലീസിൽ നിന്ന് വിവരങ്ങള്‍ തേടി. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരുടെ ആസ്തിയെ കുറിച്ചും അന്വേഷിക്കും. പ്രതികള്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Also Read: കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ പഠനം നടത്തണം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി







































