തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിച്ച് റിപ്പോർട് ലഭ്യമാക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
റിപ്പോർട് ലഭിക്കുന്നതുവരെ പദ്ധതി നടപ്പാക്കുന്നത് നിർത്തിവയ്‌ക്കാനാണ് തീരുമാനം. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ സമിതിയിൽ കെ.രാജൻ, റോഷി അഗസ്‌റ്റിൻ, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്‌ണൻകുട്ടി, എകെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. ധാരണാപത്രം ഒപ്പുവെച്ച് ഏഴാം നാളാണ് സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നത്.
അതേസമയം, രാഷ്‌ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ അവഗണിച്ച് തിടുക്കപ്പെട്ട് സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർനടപടി തീരുമാനിക്കാൻ നവംബർ അഞ്ചിന് വൈകീട്ട് നാലിന് സർവകക്ഷിയോഗം വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു







































