തിരുവനന്തപുരം: കേന്ദ്രം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വപൂർണമായ ലോകനിർമ്മിതിയ്‌ക്കായി നടക്കുന്ന വർഗസമര ചരിത്രത്തിലെ സുപ്രധാന ഏടാണ് കർഷകർ രചിച്ചതെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു. ഒരു വർഷത്തിലധികം നീണ്ട കർഷകരുടെ പ്രതിഷേധ സമരങ്ങൾക്ക് പിന്നാലെയാണ് നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്-
Read Also: കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി






































