കണ്ണൂർ: തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കും. ക്യാപ്റ്റൻ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്ക് പിണറായി ക്യാപ്റ്റൻ അല്ല സഖാവാണെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കണ്ണൂർ പ്രസ് ക്ളബ്ബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു കോടിയേരിയുടെ പരാമർശം. ചിലയാളുകൾ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാൽ, പാർട്ടി ഔദ്യോഗികമായോ പാർട്ടി പ്രസിദ്ധീകരണങ്ങൾ വഴിയോ അങ്ങനെ ഒരു വിശേഷണം അവതരിപ്പിക്കുന്നില്ല എന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Also Read: അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല







































