കൽപ്പറ്റ: വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാപ്പി സംഭരണ പദ്ധതിയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല കേന്ദ്രങ്ങളിൽ നിന്നുള്ള സംഭരണത്തിന് തുടക്കമായി. തിങ്കളാഴ്‌ച 130 ചെറുകിട നാമമാത്ര കർഷകരിൽനിന്ന് 33 ടൺ കാപ്പി സംഭരിച്ചു.
മുട്ടിൽ പഞ്ചായത്ത് പരിധിയിൽനിന്ന് ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി മുഖേന 20 ടൺ, പൂതാടിയിൽ വാസുകി ഫാർമേഴ്‌സ് സൊസൈറ്റി മുഖേന 9 ടൺ, തവിഞ്ഞാലിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി മുഖേന 4 ടൺ എന്നിങ്ങനെയാണ് സംഭരിച്ചത്.
കിലോയ്‌ക്ക് വിപണി വിലയേക്കാൾ 10 രൂപ അധികം നൽകിയാണ് ഉണ്ടക്കാപ്പി സംഭരിക്കുന്നത്. ജനുവരി 31 വരെ കൃഷിഭവനുകളിലൂടെ അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്‌താക്കളെ അതത് സ്‌ഥലത്തെ കാർഷിക വികസന സമിതികൾ കണ്ടെത്തിയത്. ജില്ലയിൽ ഏകദേശം 1550 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Read Also: അനധികൃതമായി മണൽ കടത്ത്; ബിഷപ്പ് അറസ്‌റ്റിൽ







































