ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 51.50 രൂപയാണ് കുറച്ചത്.
പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ സിലിണ്ടറിന്റെ വില 1580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഹോട്ടൽ വ്യാപാര മേഖലകൾക്ക് വിലക്കുറവ് ഗുണകരമാകും.
ജൂലൈ ഒന്നിന് 58.50 രൂപ കുറച്ചതിന് പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഇന്ധന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില 33.50 രൂപയും കുറച്ചു. നേരത്തെ, ജൂണിൽ 24 രൂപയും ഏപ്രിലിൽ 41 രൂപയും ഫെബ്രുവരിയിൽ 7 രൂപയും കുറച്ചിരുന്നു. എന്നാൽ, മാർച്ചിൽ സിലിണ്ടറുകളുടെ വില ഏകദേശം ആറുരൂപ വർധിപ്പിക്കുകയും ചെയ്തിരുന്നു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി





































