കൽപ്പറ്റ: വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ പ്ളസ് ടു വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വയനാട് തൃശിലേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയെയാണ് അതേ സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. പ്ളസ് വൺ വിദ്യാർഥിയായ ഒണ്ടയങ്ങാടി സ്വദേശി ജോയലാണ് വിദ്യാർഥികളുടെ ക്രൂര മർദ്ദനത്തിന് ഇരയായത്.
മർദ്ദനമേറ്റതിനെ തുടർന്ന് ജോയൽ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. കഴിഞ്ഞ ബുധനാഴ്‌ച സ്‌കൂളിൽ വെച്ചാണ് ജോയലിന് തലക്കും മുഖത്തും മർദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പ്ളസ് ടു വിദ്യാർഥികളായ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.
തടഞ്ഞുവെച്ച് മർദ്ദിച്ചതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്. ആരോപണ വിധേയരായ വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് മാറ്റി നിർത്തി. സ്‌കൂളിലെ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട് പോലീസിന് ഉടൻ കൈമാറുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം, സീനിയർ വിദ്യാർഥികളുടെ റാഗിങ് ചോദ്യം ചെയ്‌തതിനാണ് മർദ്ദിച്ചതെന്നാണ് ജോയൽ പറയുന്നത്.
Most Read: ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ നിർദ്ദേശം