ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന ‘ഡെൽഹി ചലോ’ മാർച്ചിന് നേരെ ഇന്നും പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഡെൽഹി-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. രണ്ടു ദിവസത്തിനിടെ 100ഓളം കർഷകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
എന്നാൽ, സർവ സന്നാഹവുമായി തടയാൻ നിൽക്കുമ്പോഴും, തടസം തീർത്ത് പോലീസ് സ്‌ഥാപിച്ച ട്രക്കുകളും ബാരിക്കേഡുകളും ട്രാക്റ്റർ ഉപയോഗിച്ചു തള്ളിമാറ്റി പോലീസ് അടിച്ചമർത്തലിനു മുന്നിൽ മുട്ടുമടക്കാതെ കർഷകർ ഡെൽഹി ലക്ഷ്യമാക്കി പ്രകടനം തുടരുകയാണ്.
മാർച്ചിൽ നിന്ന് കർഷകർ പിന്നോട്ട് പോവില്ലെന്ന് ഉറപ്പായതോടെ സ്‌റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാൻ ഡെൽഹി സർക്കാരിനോട് പോലീസ് അനുമതി ചോദിച്ചു. ഒൻപത് സ്‌റ്റേഡിയങ്ങൾ ജയിലാക്കി മാറ്റാനാണ് അനുമതി തേടിയത്. എന്നാൽ കർഷക പ്രതിഷേധത്തെ ഇത്തരത്തിൽ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ ആംആദ്‌മി പാർട്ടി നേതാവടക്കം രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്നുണ്ടെന്നും സ്വതന്ത്ര, ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധത്തിന് പ്രാധാന്യമുണ്ടെന്നും ആം ആദ്‌മി നേതാവ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്‌തു.
I urge the Delhi Govt to deny permission for setting up temporary prisons. The farmer of our country is neither a criminal nor a terrorist.
Right to protest peacefully is enshrined in Indian Constitution – Article 19(1) and protests are the hallmark of a free, democratic society. https://t.co/cqMvEb181r— Raghav Chadha (@raghav_chadha) November 27, 2020
Related News: ബിജെപി കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; താന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും മമത ബാനര്‍ജി