ന്യൂ ഡെൽഹി: കോവിഡ് – 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ ഓൺലൈൻ ക്യാമ്പയിനുമായി കോൺഗ്രസ്. മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച രാജ്യത്തെ തൊഴിലില്ലായ്മ വർദ്ധിപ്പിച്ചുവെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.
‘തൊഴിലിനു വേണ്ടി ശബ്ദമുയർത്തൂ’, എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിൽ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളാണ് ഹാഷ്ടാഗ് ട്വീറ്റ് ചെയ്തത്.
“മോദി സർക്കാരിന്റെ നയങ്ങൾ കോടിക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതിനും ജിഡിപിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനും കാരണമായി. ഇത് ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകർത്തു,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
The policies of Modi Govt have caused the loss of crores of jobs and a historic fall in GDP.
It has crushed the future of India’s youth. Let’s make the Govt listen to their voice.
Join #SpeakUpForJobs from 10am onwards. pic.twitter.com/mRUooQ1yjX
— Rahul Gandhi (@RahulGandhi) September 10, 2020
“ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു, ലോക്ക് ഡൗൺ സമയത്തും അൺലോക്ക് ആയതിനു ശേഷവും സ്ഥിതി ഒരുപോലെയാണ്. രാജ്യത്തിന് നിശബ്ദരായി നോക്കി നിൽക്കാൻ കഴിയില്ല, തൊഴിലിനായി ശബ്ദമുയർത്തും” – കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു.
Lakhs of Indians are losing jobs everyday, whether it was in locked down India or unlocked India.
All BJP does is silently watch on.
The Nation will not stay silent, the Nation will #SpeakUpForJobs pic.twitter.com/fwOPMe5RnU
— Congress (@INCIndia) September 10, 2020
Read Also: മൊറട്ടോറിയം; കേന്ദ്രം നിലപാട് വ്യക്തമാക്കണം- സുപ്രീം കോടതി







































