നാഷണൽ ഹെറാൾഡ് കേസ്; തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കോൺഗ്രസ്

മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്‌വിയുടെയും മല്ലികാർജുൻ ഖർഗെയുടെയും അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക.

By Senior Reporter, Malabar News
National Herald case
Ajwa Travels

ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോൺഗ്രസ്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്‌വിയുടെയും മല്ലികാർജുൻ ഖർഗെയുടെയും അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യം.

ജനറൽ സെക്രട്ടറിമാർ, സംസ്‌ഥാന ചുമതലയുള്ളവർ, യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായാണ് കുറ്റപത്രം. സാം പിത്രോദയും കേസിലെ പ്രതിയാണ്. ഡെൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.

കേസ് ഈ മാസം 25ന് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡിന്റെ പേരിലുള്ള 166 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റപത്രവും സമർപ്പിച്ചത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് കേസുമായി രംഗത്തെത്തിയത്. 2014ലാണ് ഇദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്. 2021ൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായിരുന്ന ദി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്-എജെഎല്‍ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു എന്നായിരുന്നു പരാതി. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകള്‍ തുഛമായ വിലയ്‌ക്ക്‌ സോണിയയും രാഹുലും ചേര്‍ന്ന് സ്വന്തമാക്കിയെന്നാണ് കേസ്.

5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എജെഎല്‍ കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്ക്‌ ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി രൂപ വായ്‌പ അനുവദിച്ചുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്വാമി ആരോപിച്ചു. ഇന്ത്യയിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി വായ്‌പ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ മാത്രമാണീ വായ്‌പ എന്നും ഇതിനു പുറകില്‍ വാണിജ്യ താല്‍പര്യങ്ങളില്ലെന്നുമാണ് കോണ്‍ഗ്രസ് ഇതിനോട്‌ പ്രതികരിച്ചത്.

Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE