കൊച്ചി: സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍. ഇതിന്റെ ഭാഗമായി ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് പുറമെ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും യോഗത്തിനെത്താന്‍ നിര്‍ദേശം നല്‍കി. താരിഖ് അന്‍വറും കെസി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹമാദ്ധ്യമ പരിശീലനം നല്‍കാന്‍ എഐസിസി സംഘം എത്തും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഐടി സെല്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പിലെ വീഴ്‌ചകള്‍ പരിഹരിക്കാനും ബൂത്ത് തലങ്ങളിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമാണ് യോഗം.
Read Also: കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും