തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള സർക്കാരിനെ വിവാദത്തിലാക്കിയ വിഷയത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് സംബന്ധിച്ച് വിരുദ്ധ നിലപാടുകളില്‍ വനം, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. നവംബര്‍ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗം നടന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. അതേസമയം, ഒന്നാം തീയതിയിലെ യോഗം പരാമര്‍ശിക്കുന്ന ഔദ്യോഗിക രേഖ പുറത്തുവന്നിരുന്നു.
വനംമന്ത്രി നിയമസഭയിലും ഈ യോഗത്തിന്റെ മിനിറ്റ്‌സ് വായിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഫയലുകള്‍ എല്ലാം ജലവിഭവ വകുപ്പിന് കീഴിലാണെന്ന് വനം മന്ത്രി എകെ.ശശീന്ദ്രന്‍ പറയുമ്പോള്‍ മരംമുറിക്ക് അനുവാദം നല്‍കിയത് വനംവകുപ്പാണെന്നാണ് റോഷി അഗസ്‌റ്റിന്‍ പറയുന്നത്. ഈ ആശയക്കുഴപ്പത്തിന് ഒടുവിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
Also Read: ശബ്‌ദ പരിശോധന സംസ്‌ഥാന സര്‍ക്കാര്‍ ലാബില്‍; കെ സുരേന്ദ്രന് തിരിച്ചടി