തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ പോസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ വിജയ് പി നായരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പുരുഷനായാലും സ്‌ത്രീയായാലും നിയമം കയ്യിലെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. വിജയ് പി നായര്‍ക്ക് ശിക്ഷ ഉറപ്പാക്കണം എന്നും നിര്‍ദേശിച്ചു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോട് ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്‌ചക്കകം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരക്കാരെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണെന്നും സ്വയം ശിക്ഷ നടപ്പാക്കരുതെന്നും കമ്മീഷന്റെ ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു.
Read Also: അഭയ കേസില്‍ വിചാരണ നീട്ടി വെക്കില്ല; വിധി ചൊവ്വാഴ്‌ച