വടക്കഞ്ചേരി: മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടെ ഭാര്യയേയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥനെ വടക്കഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴക്കഞ്ചേരി മന്ത്രാപ്പള്ളം ബാബുവിനെയാണ് (52) പോലീസ് അറസ്‌റ്റ് ചെയ്‌തത്. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിലാണ് ഇയാൾ ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഭാര്യ വസന്ത (38), മകൻ ലോകനാഥൻ (19) എന്നിവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇയാൾ ചൊവ്വാഴ്‌ച രാത്രി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് വഴക്കിൽ ഭാര്യയും മകനും ഇടപെട്ടതോടെ പ്രശ്‌നം ഗുരുതരമായി. ഇതിനിടയിൽ അരിശം പൂണ്ട് ബാബു കയ്യിൽ കിട്ടിയ കൊടുവാളുകൊണ്ട് ഇരുവരെയും വെട്ടുകയായിരുന്നു.
വടക്കഞ്ചേരി ഇൻസ്‌പെക്‌ടർ മഹേന്ദ്ര സിംഹൻ, എസ്‌ഐ അനീഷ്, എഎസ്ഐ നീരജ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫിസർ രാമദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Read Also: ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കളടങ്ങിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു