ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം രാജ്യത്തെ ഇറക്കുമതിയില്‍ ബാധിച്ചതായി വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവ് വന്നതായി മന്ത്രി വ്യക്തമാക്കി.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായ കുറവിനെ പറ്റി ഉയര്‍ന്ന ചോദ്യത്തിനാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി മന്ത്രി മറുപടി പറഞ്ഞത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ 16.60 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. മുമ്പ് ഇത് 23.45 ബില്യണ്‍ ആയിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 27 ശതമാനം കുറഞ്ഞു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയുമായി ഉണ്ടാക്കിയ പല കരാറുകളും ഇന്ത്യ റദ്ദ് ചെയ്തിരുന്നു. ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.
ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇറക്കുമതിയില്‍ വലിയ കുറവുണ്ടായതെന്ന് പിയുഷ് ഗോയല്‍ അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.





































