ഡെൽഹി: ഇറക്കുമതി കുറക്കാൻ ബിജെപി സർക്കാർ തയാറാകണമെന്നും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടും അരവിന്ദ് കെജ്‍രിവാൾ.
അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇന്ത്യ-ചൈന സംഘർഷ പശ്‌ചാത്തലത്തിൽ കെജ്‍രിവാൾ പറഞ്ഞു. ഇരട്ടി വില കൊടുത്തും ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് സാധനങ്ങൾ വാങ്ങരുതെന്നും ആംആദ്‌മി ദേശീയ കൗൺസിൽ യോഗത്തിൽ അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടു.
‘90 ബില്യൺ ഡോളറിൻ്റെഉൽപന്നങ്ങളാണ് രണ്ട് വർഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്‌തത്. ഇത് കുറക്കണം. ഇറക്കുമതി കുറച്ചു ചൈനക്ക് കർശന മറുപടികൊടുക്കണം.’ -കെജ്‍രിവാൾ ആവശ്യപ്പെട്ടു.
Most Read: വിഷമദ്യ ദുരന്തം; മദ്യപിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി