അബുദാബി: യുഎഇയിലെ കോവിഡ് ബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നാല് പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് ആകെ രോഗബാധ സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 151,554 ആണ്.
യുഎഇ ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ ചികിൽസയിൽ ഉള്ളവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വൻ തോതിൽ കോവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയിരുന്നു. 841,54 പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.
നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 7088 ആണ്. ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 143,932 ആണ്. ഇന്നലെ മാത്രം 680 പേർക്കാണ് രോഗം ഭേദമായത്. നാല് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ അകെ മരണസഖ്യ 534 ആയി.
Read Also: കനത്ത മഞ്ഞുവീഴ്‌ച; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു