ശ്രീനഗര്‍: ജവഹര്‍ തുരങ്ക പ്രദേശത്തുണ്ടായ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചതായി അധികൃതര്‍. പിര്‍പഞ്ചല്‍ പര്‍വതനിരയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് മുഗള്‍ റോഡ് അടച്ചതായും അധികൃതര്‍ അറിയിച്ചു.
ഇവിടെ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുകയാണ്.
അതേസമയം പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശത്ത് മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: യുപി സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി