കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

By Staff Reporter, Malabar News
MALABARNEWS-AVALANCHE
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‍വാര മേഖലയിൽ ആർമി പോസ്‌റ്റിന്‌ സമീപമുണ്ടായ മഞ്ഞിടിച്ചിലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്.

തെക്കൻ കശ്‌മീരിലെ ടാങ്ദറിലുള്ള സൈനിക പോസ്‌റ്റിന് സമീപം രാത്രി എട്ട് മണിയോടെ മഞ്ഞിടിച്ചിൽ നടന്നുവെന്നും മൂന്ന് സൈനികരെ കാണാതായെന്നും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇവരെ രക്ഷാപ്രവത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു.

കശ്‌മീരിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ നേരത്തെ തന്നെ സൈനികർക്കും സാധാരണക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.

സ്‌ഥിതി കൂടുതൽ വഷളാവുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. മഞ്ഞുവീഴ്‌ചയിൽ കുറവില്ലാത്തതിനാൽ കശ്‌മീർ താഴ്‌വരയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കുപ്‍വാര, ബണ്ടിപോര ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നിർദേശം.

Read Also: പാലാരിവട്ടം കേസ്; സംസ്‌ഥാന സർക്കാരിന് തിരിച്ചടി; പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE