കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി

By News Desk, Malabar News
Snowfall-kashmir
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച ശക്‌തമായി. ബുദ്‌ഗാമിൽ കാറ്റിലും മഞ്ഞുവീഴ്‌ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പോലീസ് രക്ഷപ്പെടുത്തി.

ജമ്മു കശ്‌മീരിന്റെ താഴ്‌ന്ന ഭാഗങ്ങളിൽ കനത്ത മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ചയും ശക്‌തമാണ്. മഞ്ഞ് വീണ് ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി. അതേസമയം, ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്‌ചക്കൊപ്പം വീണ്ടും മഴ ശക്‌തമാവുകയാണ്. വരും മണിക്കൂറിൽ ഉത്തരകാശി, ഡെറാഡൂൺ, ചമോലി, ഹരിദ്വാർ, നൈനിറ്റാൾ, ചമ്പാവത്ത് ജില്ലകളിൽ മഴ കൂടുതൽ ശക്‌തി പ്രാപിക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 75 ആയി. ഉത്തരകാശിയിൽ കാണാതായ രണ്ട് പർവതാരോഹകർക്കായുള്ള തിരച്ചിൽ പ്രതികൂല കാലാവസ്‌ഥ കാരണം നിർത്തിവച്ചു. വടക്കൻ പശ്‌ചിമബംഗാൾ മേഖലയായ ഡാർജിലിങ്ങിൽ മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി രൂക്ഷമായ ഡാർജിലിങ്ങിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സന്ദർശനം നടത്തും.
ഡെൽഹിയിലും ഇന്ന് കനത്തമഴയ്‌ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്‌ഥ മുന്നറിയിപ്പ്.

Also Read: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE