തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു ഘട്ടത്തിൽ രോഗമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിന് തുല്യമോ കൂടുതലോ ആയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും രോഗമുക്തരേക്കാൾ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തികഞ്ഞ ജാഗ്രതയോടെ വേണം ഇതിനെ സമീപിക്കാൻ. 2,65,048 ആണ് നമ്മുടെ ടെസ്റ്റ് പെർ മില്യൺ. മിക്ക സംസ്ഥാനങ്ങളെക്കാളും കൂടുതലാണ് കേരളം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാൽ കോവിഡ് ടെസ്റ്റുകൾ ഇനിയും കൂട്ടണം എന്നാണ് സർക്കാരിന്റെ തീരുമാനം. കോവിഡ് മരണനിരക്ക് കുറവാണ്. പത്ത് ലക്ഷത്തിൽ 104 പേരാണ് കേരളത്തിൽ മരിച്ചത്. നമ്മുടെ അയൽ സംസ്ഥാനങ്ങളിലടക്കം ഇതു വളരെ കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഐഎഫ്എഫ്കെ; ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഷീന്‍ ലുക് ഗൊദാര്‍ദിന്, രജിസ്ട്രേഷന് 30 മുതല്‍









































