ഐഎഫ്എഫ്‌കെ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഷീന്‍ ലുക് ഗൊദാര്‍ദിന്, രജിസ്‌ട്രേഷന്‍ 30 മുതല്‍

By Staff Reporter, Malabar News
iffk
Ajwa Travels

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗൊദാര്‍ദ് അർഹനായി. അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷീന്‍ ലുക് ഗൊദാര്‍ദിന്റെ അസാന്നിദ്ധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 30 മുതല്‍ ആരംഭിക്കുമെന്നും കമല്‍ അറിയിച്ചു.

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് ഐഎഫ്‌എഫ്‌കെ. കോവിഡ് പശ്‌ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഐഎഫ്‌എഫ്‌കെ നടക്കുന്നത്. ഇത്തവണ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി തുടങ്ങി നാല് മേഖലകളിലായാണ് ഐഎഫ്‌എഫ്‌കെ നടക്കുന്നത്.

ഒരു സ്‌ഥലത്ത് മാത്രമേ ഒരാള്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. മാത്രവുമല്ല റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സിനിമ കാണാന്‍ സാധിക്കുകയുള്ളു എന്ന് അധികൃതർ വ്യക്‌തമാക്കി. ആലപ്പുഴയില്‍ ഉള്ളവര്‍ക്ക് തിരുവനന്തപുരത്തു രജിസ്‌ട്രേഷന്‍ ചെയ്യാം. കൂടാതെ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തിരുവനന്തപുരം മേഖലയിലും രജിസ്‌റ്റര്‍ ചെയ്യാം. തിരുവനന്തപുരം 2500, എറണാകുളം 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെയാണ് പാസുകള്‍ വിതരണം ചെയ്യുക.

പാസ് നല്‍കുന്നതിന് മുൻപ് ആന്റിജന്‍ പരിശോധന ഉണ്ടാകും. കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് പ്രവേശനം. പരിശോധനയുടെ പൂര്‍ണ ചിലവ് വഹിക്കുക അക്കാദമിയാണ്.

Read Also: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുതലെന്ന പ്രസ്‌താവന വസ്‌തുതകൾ മനസിലാക്കാതെ; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE