തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേള സംഘടിപ്പിക്കുക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കോവിഡ് കാലത്ത് നഷ്‌ടപ്പെട്ടുപോയ പൊലിമ തിരിച്ചുപിടിക്കുന്നതാകും ഇത്തവണത്തെ ചലച്ചിത്ര മേള. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് മേള. രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും ഇത്തവണത്തേത് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
മേളയുടെ ഉൽഘാടനം ഫെബ്രുവരി 4ന് വൈകീട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോവിഡിനെ തുടർന്ന് മാറ്റിവച്ച രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍ 14 വരെ നടക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
Read Also: ചിലർക്ക് പരാതിയുണ്ട്; കെപിസിസി പുനഃസംഘടനയില്‍ താരിഖ് അന്‍വര്‍