തിരുവനന്തപുരം: 26ആമത് അന്താരാഷ്‍ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ഉണ്ടാവും.
കഴിഞ്ഞ തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് മേഖലകളായി തിരിച്ചാണ് ഐഎഫ്എഫ്‌കെ നടത്തിയത്. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയും ആയിരുന്നു മേള നടന്നത്.
Read Also: പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി