ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,533 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2, 525, 222 ആയി. ആകെ മരണം 49,134 ആണ്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നാലര ലക്ഷത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് കണക്കുകൾ.
രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12, 608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 364 മരണങ്ങളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് . മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 5, 727, 34 ആയി.
കർണാടകയിലും ആശങ്ക നിലനിൽക്കുന്നു. ഇന്നലെ മാത്രം 7908 പേർക്കാണ് രോഗബാധ. ഇതോടെ ഇവിടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21, 000 ആയി ഉയർന്നു. ബെംഗളൂരു നഗരത്തിൽ മാത്രം 84, 185 കേസുകൾ റിപ്പോർട്ട് ചെയ്തു എന്നാണ് കണക്കുകൾ.
24 മണിക്കൂറിനിടെ 5890 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 32, 6245 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 5514 മരണങ്ങളും തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തു. 75, 408 കോവിഡ് കേസുകളും 2731 മരണങ്ങളുമാണ് ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.








































