ന്യൂ ഡെല്‍ഹി: രോഗവ്യാപനം സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ക്ക് നടുവിലും ചെറു പ്രതീക്ഷ വിടര്‍ത്തി രാജ്യത്തെ രോഗമുക്തി കണക്കുകള്‍. കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 50 ലക്ഷം കടന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
Read Also: ചാരവൃത്തി കേസ്; രാജീവ് ശർമയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു
ഇതില്‍ അവസാനത്തെ 10 ലക്ഷം പേര്‍ക്ക് രോഗം മാറിയത് 11 ദിവസങ്ങള്‍ക്കിടയില്‍ ആണ്. തുടര്‍ച്ചയായി രോഗമുക്തി കൈവരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.
ജൂണ്‍ 3-ന് ശേഷം ഈ കണക്കുകളില്‍ കൃത്യമായ വര്‍ദ്ധന കാണാന്‍ കഴിയും. മൂന്നര മാസത്തിനിടയില്‍ 49 ലക്ഷം പേര്‍ക്ക് രോഗം ഭേദമായതായി കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ജൂണ്‍ 3ന് രോഗമുക്തരുടെ എണ്ണം 1 ലക്ഷം മാത്രമായിരുന്നു.
‘ കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്ത് ദിനം പ്രതി 90,000 പേര്‍ക്ക് രോഗം ഭേദമാവുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗം ഭേദമായവരുടെ അഞ്ചില്‍ ഒന്ന് മാത്രമാണ് ‘ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
India’s total Recoveries cross the landmark milestone of 50L.
The rise from 1L in June ’20 has been steep. The last 10 L recoveries were added in just 11 days. pic.twitter.com/6hepoSpWlx
— Ministry of Health (@MoHFW_INDIA) September 28, 2020