വയനാട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. മേപ്പാടി പുതുക്കുഴി വീട്ടില്‍ മൈമൂനയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 62 വയസായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൈമൂനയുടെ മരണം. പ്രമേഹം, രക്‌തസമ്മര്‍ദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുമായി സെപ്‌തംബര്‍ 13 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ഇവര്‍. കൂടാതെ ഇവര്‍ക്ക് ശ്വാസതടസവും ഉണ്ടായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധിക്കുന്നതും മരണം സംഭവിക്കുന്നതും.
നിലവില്‍ വയനാട്ടില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കോവിഡിന്റെ തീവ്രത താരതമ്യേന കുറവാണ്. ശനിയാഴ്‌ച 81 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 66 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
Malabar News: ഫാസിസ്‌റ്റുകളുടെ ഉരുക്കുകോട്ടകൾ ഭേദിച്ച രാഹുൽ