ശ്രീലങ്കൻ ക്യാംപിൽ കോവിഡ്; ഇന്ത്യയുമായുള്ള പരമ്പര നീട്ടിവെച്ചു

By Staff Reporter, Malabar News
covid-in-srilankan cricket team camp
Representational Image
Ajwa Travels

കൊളംബോ: ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര നീട്ടിവെച്ചു. ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ളവർ, ഡാറ്റ അനലിസ്‌റ്റ് ജിടി നിരോഷൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ മറ്റ്‌ രണ്ടു പേരിൽ കൂടി ഇപ്പോൾ കോവിഡ് കണ്ടെത്തിയതായാണ് റിപ്പോർട്. ഈ മാസം 13നാണ് പരമ്പര ആരംഭിക്കേണ്ടത്. ഇത് നാല് ദിവസത്തേക്കാണ് നീട്ടിയതെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും വ്യക്‌തമാക്കി.

പുതുക്കിയ തീയതി അനുസരിച്ച് ജൂലായ് 17നാണ് പരമ്പര ആരംഭിക്കുക. 17, 19, 21 തീയതികളിൽ ഏകദിനങ്ങളും 24, 25, 27 തീയതികളിൽ ട്വന്റി-20 മൽസരങ്ങളും നടക്കും. നേരത്ത ഗ്രാന്റ് ഫ്ളവറിന് രോഗം സ്‌ഥിരീകരിച്ചതോടെ ശ്രീലങ്കൻ സംഘത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിരോഷന് രോഗം സ്‌ഥിരീകരിച്ചത്. ഇംഗ്‌ളണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്‌ചയാണ് ലങ്കൻ താരങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്.

Read Also: ആമിർ ഖാൻ ചിത്രത്തിലൂടെ നാഗ ചൈതന്യ ബോളിവുഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE