ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 21,821 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 299 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 26,139 പേർ കോവിഡ് മുക്‌തി നേടുകയും ചെയ്‌തു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 6 ശതമാനം വർധനവുണ്ടായി.
1,02,66,674 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായത്. ഇതിൽ 2,57,656 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ തുടരുകയാണ്. 98,60,280 പേർ ആകെ കോവിഡ് മുക്‌തരായി. ഇതുവരെ 1,48,738 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, കോവിഡ് വാക്‌സിന്റെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി കാത്ത് ഓക്‌സ്‌ഫോർഡ്, ഭാരത് ബയോടെക് എന്നിവരുടെ വാക്‌സിനുകളാണ് വിദഗ്‌ധ സമിതിയുടെ മുന്നിലുള്ളത്.
Read also: സ്‌കൂളുകളും കോളേജുകളും നാളെ മുതൽ; കർശന ജാഗ്രത







































