തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് മുക്‌തനായി ആശുപത്രി വിടാനിരിക്കേ, ആത്‍മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കേ മരിച്ചത്.
ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു ആത്‍മഹത്യാശ്രമം. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. കോവിഡ് നെഗറ്റീവായ യുവാവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ആത്‍മഹത്യാ ശ്രമം നടന്നത്. അടുത്തിടെയാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചത്. ഇതില്‍ മാനസികമായി ബിജി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഡിസ്ചാര്‍ജിനു മുന്‍പ് മനോരോഗ വിദഗ്‌ധനെ ഉള്‍പ്പെടെ കണ്ടിരുന്നു.
Read Also: കാസര്‍ഗോടഡ് ടാറ്റ കോവിഡ് ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും
ആശുപത്രിയിലെ ശുചിമുറിയിലാണ് ആത്‍മഹത്യാശ്രമം നടത്തിയത്. ശുചിമുറിയില്‍ പോയിട്ട് സമയം ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തള്ളി തുറന്നു നോക്കിയപ്പോഴാണ് യുവാവിനെ അതീവ ഗുരുതരാവസ്‌ഥയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് യുവാവിനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തത്. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്ന് രോഗികള്‍ ആത്‍മഹത്യ ചെയ്‌തിരുന്നു.