ക്യാംപുകളിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കും; കുട്ടികൾക്ക് പ്രത്യേക കരുതൽ

By News Desk, Malabar News
‘Omicron’: union-government gives directions
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്‌ജമാക്കിയ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്‌ടർമാരുമായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി. ദുരന്തമുണ്ടായ കോട്ടയത്തെ കൂട്ടിക്കല്‍, ഇടുക്കി ജില്ലയിലെ കൊക്കയാര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പ്രത്യേകം ചര്‍ച്ച ചെയ്‌തു. കോട്ടയം മെഡിക്കല്‍ കോളേജിലും പീരുമേട് ജനറല്‍ ആശുപത്രിയിലുമായി സൗകര്യങ്ങളൊരുക്കി. പോസ്‌റ്റുമോര്‍ട്ടം നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്‌തമാക്കി.

ക്യാംപുകളെല്ലാം തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ മന്ത്രി നിർദ്ദേശം നല്‍കി. ക്യാംപുകളില്‍ ആന്റിജന്‍ പരിശോധന നടത്തും. ക്യാംപിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കുന്നതാണ്. ക്യാംപിലെത്തി ഒരാള്‍ പോസിറ്റീവായാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങള്‍ പ്രത്യേകം ക്വാറന്റെയ്‌നില്‍ കഴിയണം. ക്യാംപുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

ക്യാംപുകളുടെ സമീപം കൊതുക് വിമുക്‌തമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ക്യാംപുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും വ്യക്‌തി ശുചിത്വം പാലിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റ്‌ അസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കും. അവര്‍ക്ക് മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ എത്തിച്ച് നല്‍കുന്നതാണ്. പാമ്പ് കടി ഏറ്റാല്‍ ചികിൽസ നല്‍കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തും.

ആശുപത്രികളില്‍ മരുന്നുകളുടെ സ്‌റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുൻപ് പ്രളയക്കെടുതി നേരിട്ട ആശുപത്രികള്‍ പ്രത്യേക കരുതല്‍ എടുക്കണം. അത്തരം ആശുപത്രികളില്‍ മരുന്നുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കണം.

എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെടുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരും നിര്‍ബന്ധമായി എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്‌ളിന്‍ കഴിക്കേണ്ടതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Also Read: തീരാനോവായി കൊക്കയാർ; കെട്ടിപ്പിടിച്ച നിലയിൽ കുട്ടികളുടെ മൃതദേഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE