കണ്ണൂർ: കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി.
ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. അഴീക്കോട് സ്കൂളിൽ പ്ളസ് ടു വിഭാഗം അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എംഎൽഎക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.
Also Read: സിനിമാ തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കും; മമത ബാനർജി






































