കണ്ണൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. സ്റ്റേഷനിലെ പത്തോളം പോലീസുകാർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സ്റ്റേഷൻ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
അതേസമയം, ഉദ്യോഗസ്ഥരിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്നവർക്ക് മാത്രമാണ് പോലീസ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്.
Most Read: സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി









































