ന്യൂഡല്‍ഹി: ലോക്‌സഭയിലെ 17 എം പി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 13നും 14നും നടത്തിയ പരിശോധനയിലാണ് എം.പിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ബിജെപിയില്‍ നിന്നുള്ള 12 എം പിമാര്‍ക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ശിവസേന, ഡി.എം.കെ എന്നിവയുടെ രണ്ടു എം.പിമാര്‍ക്കും ഒരു ആര്‍.എല്‍.പി എം.പിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ പാര്‍ലമെന്റിലെ 50 ഓളം ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Read also: ഫാറൂഖ് അബ്ദുള്ള ഇന്ന് പാര്‍ലമെന്റില്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ആദ്യം
സമ്മേളനത്തിന്റെ മുന്നോടിയായി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ കര്‍ശനമായും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളന സമയം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു. സീറ്റ് ക്രമീകരണത്തിലും മാറ്റം ഏര്‍പ്പെടുത്തിയിരുന്നു.








































