ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 20,000 കടന്നു. ഈ വർഷം മൂന്നാം തവണയാണ് കോവിഡ് രോഗികളുടെ എണ്ണം 20,000 കടക്കുന്നത്. ജനുവരി ആദ്യവാരമാണ് ഇതിന് മുമ്പ് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം 20,000 കടന്നത്. കഴിഞ്ഞ ദിവസം 22,854 പേർക്ക് കോവിഡ് ബാധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,285,561 ആയി ഉയർന്നു.
1,89,226 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 126 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,58,189 ആയി. ഇന്ത്യയിലെ കോവിഡ് രോഗികളിൽ 86 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read also: കയ്യേറ്റ ശ്രമം; മമതാ ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്ക്







































